---
title: "വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം; 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി, സ്ത്രീധനപീഡനമെന്ന് കുടുംബം"
english_title: "23-Year-Old IT Engineer Dies by Suicide in Pune; Family Alleges Dowry Harassment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384527/ pune-23-year-old-it-engineer-dies-dowry-harassment-allegation"
published_at: "2026-09-28T13:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba22ed69a4b_pune-23-year-old-it-engineer-dies-dowry-harassment-allegation.jpg"
keywords: ["IT Engineer Death", "Dowry Harassment", "Suicide", "Crime News"]
---

# വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം; 23കാരിയായ ഐടി എൻജിനീയർ ജീവനൊടുക്കി, സ്ത്രീധനപീഡനമെന്ന് കുടുംബം

> **Lead Summary:** മുംബൈ: പുണെയിൽ ഐടി എൻജിനീയറായ യുവതി ജീവനൊടുക്കി. സ്ത്രീധനപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന ആരോപവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. വൈഷ്ണവി പ്രവീൺ ജരാൻഡെ എന്ന ഇരുപത്തിമൂന്നുകാരിയാണ് മരിച്ചത്.

## Article Content

മുംബൈ: പുണെയിൽ ഐടി എൻജിനീയറായ യുവതി ജീവനൊടുക്കി. സ്ത്രീധനപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന ആരോപവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. വൈഷ്ണവി പ്രവീൺ ജരാൻഡെ എന്ന ഇരുപത്തിമൂന്നുകാരിയാണ് മരിച്ചത്.

ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനമാണ് വൈഷ്ണവിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

ഓംകാർ സഞ്ജയ് ഘിസാരെയുമായി മേയ് ഒൻപതാം തീയതിയാണ് വൈഷ്ണവിയുടെ വിവാഹം നടന്നത്. വിവാഹത്തിനായി 45 ലക്ഷം രൂപ ചെലവഴിച്ചുവെന്നും പതിനാലുപവൻ സ്വർണം നൽകിയിരുന്നെന്നും കുടുംബം പറയുന്നു.

കാർ വാങ്ങാൻ അഞ്ചുലക്ഷംരൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഓംകാറും മാതാപിതാക്കളും വൈഷ്ണവിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് കുടുംബം പരാതയിൽ ആരോപിക്കുന്നു.

വിവാഹശേഷം ഭർത്താവിനും കുടുംബത്തിനുമൊപ്പമായിരുന്നു വൈഷ്ണവി താമസിച്ചിരുന്നത്. തുടർന്ന് ജോലിയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയി. ജൂൺമാസം അവസാനം തിരികെവരികയും ഭർതൃവീട്ടിൽ താമസിച്ചുകൊണ്ടുതന്നെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നത് തുടരുകയും ചെയ്യുകയായിരുന്നു.

സെപ്റ്റംബർ 24-ന് വൈഷ്ണവി, അമ്മയെ വിളിക്കുകയും ഭർതൃവീട്ടിൽ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അന്നേദിവസം രാത്രി പതിനൊന്നരയോടെ ഓംകാറും വീട്ടിലേക്ക് വിളിച്ചു.

ശേഷം വൈഷ്ണവിയുമായി ബന്ധപ്പെടാൻ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ഇവർ ഓംകാറും കുടുംബവും താമസിക്കുന്നിടത്ത് എത്തിയപ്പോഴാണ് മരണവാർത്ത അറിയുന്നത്. വൈഷ്ണവിയുടെ അച്ഛന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

**(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)**

**English Summary:**

A 23-year-old IT engineer, Vaishnavi Praveen Jarande, died by suicide in Pune. Her family has alleged that mental and physical harassment by her husband Omkar Sanjay Ghisare and his parents, allegedly over an additional Rs 5 lakh for a car, led to her death. The family says they spent Rs 45 lakh on the wedding and gave 14 sovereigns of gold. Vaishnavi had spoken to her mother about difficulties at her marital home on September 24. Police registered a case based on her father’s complaint, and the investigation is ongoing.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384527/ pune-23-year-old-it-engineer-dies-dowry-harassment-allegation)